ഹരിതയുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റിൽ


മലപ്പുറം: ഹരിത നേതാക്കളുടെ ലൈംഗികാതിക്ഷേപ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 354 എ വകുപ്പു ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യത്തിൽ നവാസ് ഉടൻ പുറത്തിറങ്ങും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നവാസിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഇന്ന് ചെങ്ങമാട് പോലീസ് േസ്റ്റഷനിൽ എത്തിയ നവാസിനെ ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

എംഎസ്എഫ് നേതാവിന്‍റെ അറസ്റ്റ് മുസ്ലിം ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കും. ഹരിത നേതാക്കളുടെ പരാതിയിൽ കാര്യമായ ശ്രദ്ധകൊടുക്കാതിരുന്ന ലീഗിന് നവാസിന്‍റെ അറസ്റ്റ് തിരിച്ചടിയായി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും അറസ്റ്റ് ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം കരുതിയിരുന്നില്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed