കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടുത്തം


കോഴിക്കോട്: നഗരത്തിലെ മൊയ്തീൻ പള്ളി റോഡിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നഗരമധ്യത്തിലെ വികെഎം ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ചെരുപ്പുകടയിലാണ് തീപടർന്നത്. 

മിഠായിത്തെരുവിന് സമീപമാണ് ഈ കെട്ടിട സമുച്ചയം. നഗരത്തിലെ വലിയ വ്യാപാര സമുച്ചയങ്ങളിൽ ഒന്നാണിത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ പരിക്കേൽക്കാതെ പുറത്തെത്തിച്ചു. സ്ഥലത്ത് വലിയതോതിൽ ജനങ്ങളും തന്പടിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

You might also like

Most Viewed