നോക്കുകൂലി സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കണമെന്ന് ഹൈക്കോടതി


കൊച്ചി: തൊഴിലാളി യൂണിയനുകളുടെ നോക്കുകൂലി സന്പ്രദായത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നോക്കുകൂലി സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണാണ് സുപ്രധാന പരാമർശം നടത്തിയത്. നോക്കുകൂലി സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ തകർക്കുകയാണ്. കേരളത്തെക്കുറിച്ച് തെറ്റായ ധാരണങ്ങൾ ഇതുവഴിയുണ്ടാകും. അതിനാൽ ഇത് അവസാനിപ്പിക്കണം. കേരളത്തിൽ നോക്കുകൂലിക്കെതിരേയുള്ള ഹർജികൾ കൂടി വരികയാണെന്നും കോടതി നിരീക്ഷിച്ചു. 

നോക്കുകൂലിയുമായി ബന്ധപ്പെട്ട് കോടതിക്ക് മുൻപിലെത്തിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു പരാമർശം. അതേസമയം തൊഴിലാളികളുടെ അവകാശങ്ങളും നിയമപരമായ മാർഗത്തിലൂടെ സംരക്ഷിക്കപ്പെടണമെന്നും കോടതി ഓർമിപ്പിച്ചു.

You might also like

  • Straight Forward

Most Viewed