പ്ലസ് വൺ പരീക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകൾ സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ േസ്റ്റ ചെയ്തത്.
എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരെന്ന് കോടതി നിരീക്ഷിച്ചുകൊണ്ടാണ് പരീക്ഷകൾ സ്‌റ്റേ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
കേരളത്തിലെ ടിപിആർ പതിനഞ്ച് ശതമാനത്തിന് മുകളിൽ തുടരുകയാണെന്നും ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. ഈ മാസം ആറിനാണ് പരീക്ഷകൾ തുടങ്ങാനിരുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണ് പരീക്ഷകൾ നടത്തുന്നതിന് പിന്നിലെന്നും വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തവരല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
