മരം മുറി കേസ്: സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി


കൊച്ചി: വിവിധ പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാൻ കോടതി അനുമതി നൽകി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം രേഖപ്പെടുത്തിയ കോടതി ഭാവിയിൽ പരാതി ഉയർന്നാൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed