കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന് ആനി രാജ


ന്യൂഡൽഹി: കേരള പോലീസിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്ത്. സംസ്ഥാന പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരക്കാർ സംസ്ഥാന സർക്കാരിന്‍റെ സ്ത്രീ സുരക്ഷാ നയത്തിനെതിരേ ബോധപൂർവം നീക്കങ്ങൾ നടത്തുകയണെന്നും ആനി രാജ ആരോപിച്ചു. 

സംസ്ഥാനത്ത് സ്ത്രീകൾ ഇരകളായ കേസിൽ പോലീസ് നടപടിയുണ്ടാകുന്നില്ല. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫിനും മുഖ്യമന്ത്രിക്കും കത്ത് നൽകുമെന്നും ആനി രാജ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed