കൊച്ചിയിൽ 130 കെട്ടിടങ്ങൾ അപകടാവസ്ഥയിൽ; പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കും

കൊച്ചി നഗരത്തിൽ 130 കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. കൊച്ചി കോർപ്പറേഷൻ നടത്തിയ പ്രാഥമിക സർവ്വേയിലാണ് ഗുരുതമായ കണ്ടെത്തൽ. ഇടപ്പള്ളി, ഫോർട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതൽ കെട്ടിടങ്ങളും.
കോർപ്പറേഷൻ കീഴിലെ എഞ്ചിനീയർമാരാണ് പരിശോധന നടത്തിയത്.
സുരക്ഷാ ഭീഷണിയുയർത്തുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ ഈ പട്ടികയിലുണ്ട്. നിലവിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നവയാണ് കെട്ടിടങ്ങളിലേറെയും. 700ലധികം സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബല പരിശോധന നടത്തിയ ശേഷം ഈ 130 കെട്ടിടങ്ങളിൽ നിന്ന് പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.