ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി


കൊച്ചി : ഫീസ് മുൻകൂറായിയ നൽകാത്ത ഒരു വിദ്യാർത്ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാരിനും സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും ഇത് സംബന്ധിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed