കൊവിഡ് പ്രതിസന്ധി; എമിറേറ്റ്സ് യാത്രക്കാര്‍ക്ക് തിരികെ നല്‍കിയത് 850 കോടി ദിര്‍ഹം


 

ദുബൈ: ആഗോള തലത്തിലുണ്ടായ കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ചെറിയ കാലയളവിനുള്ളില്‍ തന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എമിറേറ്റ്സ് ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അദ്‍നാന്‍ കാസിം അറിയിച്ചു. മിയാമിയിലേക്കുള്ള എമിറേറ്റ്സിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസമാണ് എമിറേറ്റ്സ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ റീഫണ്ട് തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

You might also like

Most Viewed