കോതമംഗലത്ത് പശുക്കളുടെ ശരീരത്തിൽ‍ ആസിഡ് ഒഴിച്ച് ക്രൂരത


എറണാകുളം: കോതമംഗലത്ത് പശുക്കളുടെ ശരീരത്തിൽ‍ ആസിഡ് ഒഴിച്ച് ക്രൂരത. ചുള്ളിക്കണ്ടത്ത് ആണ് സംഭവം. മേയാൻ‍ വിട്ട നാല് പശുക്കൾ‍ക്കു നേരയാണ് ക്രൂരത നടത്തിയത്. ആസിഡ് വീണ് പശുക്കളുടെ ദേഹത്തെ തൊലി പൊളിഞ്ഞ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട പ്രദേശവാസികളായ വീട്ടുകാർ‍ പോലീസിൽ‍ പരാതി നൽ‍കി. 

കഴിഞ്ഞ ഒരു വർ‍ഷമായി പശുക്കൾ‍ക്ക നേരെ അക്രമം നടക്കുന്നതായി പ്രദേശവാസികൾ‍ ആരോപിക്കുന്നു. പോലീസിൽ‍ പരാതി നൽ‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഇവർ‍ കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed