അഭിമുഖ പരീക്ഷയ്ക്ക് 1000ലേറെ പേർ‍; തിരുവനന്തപുരം മെഡിക്കൽ‍ കോളേജിൽ‍ കൊവിഡ് പ്രോട്ടോക്കോൾ‍ ലംഘനം


തിരുവനന്തപുരം: മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ‍ കൊവിഡ് പ്രോട്ടോക്കോൾ‍ ലംഘനം. മെഡിക്കൽ‍ കോളേജിൽ‍ നടന്ന അഭിമുഖ പരീക്ഷയിൽ‍ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. ലോക്ക് ഡൗണും കർ‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും നിലനിൽ‍ക്കെയാണ് തിരുവനന്തപുരം മെഡിക്കൽ‍ കോളേജിൽ‍ അഭിമുഖ പരീക്ഷയ്ക്കായി തിക്കും തിരക്കും അനുഭവപ്പെട്ടത്. 

നഴ്‌സിംഗ്, ട്രെയിനിംഗ് സ്റ്റാഫ് അടക്കമുള്ള തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖമാണ് നടന്നത്. പതിനൊന്ന് മണിക്ക് എത്താനായിരുന്നു നിർ‍ദേശമെങ്കിലും രാവിലെ ആറ് മണിക്ക് തന്നെ ആളുകൾ‍ എത്തിതുടങ്ങി. തുടർ‍ന്ന് ആളുകൾ‍ മെഡിക്കൽ‍ കോളജ് പരിസരത്ത് തടിച്ചുകൂടി. സംഭവം വിവാദമായതോടെ അഭിമുഖം നിർ‍ത്തിവച്ചു.

You might also like

  • Straight Forward

Most Viewed