സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു


കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു. ഇളമുളയ്ക്കല്‍ സ്വദേശി ആതിര(28)യാണ് മരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്തതിന് കാമുകന്‍ ഷാനാവാസ് ആതിരയെ തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ കുറേ നാളുകളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഷാനാവാസും ആതിരയും. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ആതിര വിഡിയോ പോസ്റ്റു ചെയ്തതിന്റെ പേരില്‍ ഷാനവാസ് വഴക്കിടുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഷാനാവാസിനും പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്.

You might also like

Most Viewed