കൊവിഡ് മാനദണ്ഡം ലംഘിച്ച് ഉദ്ഘാടനം; എംപിക്കും എംഎൽഎക്കുമൊപ്പം പങ്കെടുത്തത് നൂറിലേറെ പേർ


ഇടുക്കി: ഇടുക്കി, കട്ടപ്പന നഗരസഭയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറിലേറെ പേരാണ് സാമൂഹ്യ അകലം പാലിക്കാതെ ചടങ്ങിൽ പങ്കെടുത്തത്.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി എന്നിവർ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര അലംഭാവം.

You might also like

  • Straight Forward

Most Viewed