സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഡ​ൽ​ഹിയിൽ എത്തിച്ചു


ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. 

ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സ്വദേശമായ ഇടുക്കി കീരിത്തോട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ചയാണ് സംസ്കാരം. 

ഇസ്രയേൽ−പാലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവും മകനും നാട്ടിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed