കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ്; ആശുപത്രിക്കെതിരെ കേസ്


ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.

കൊവിഡ് കാലത്തെ ചികിത്സയുമായി ബന്ധപ്പെട്ട് അന്‍വര്‍ ആശുപത്രിയ്‌ക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. പ്രാഥമിക പരിശോധയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിന് രണ്ട് എഡിഎംഒമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed