കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ഒമാനിൽ മരിച്ചു


കോഴിക്കോട്: കൊവിഡ് ബാധിച്ച്  മലയാളി നഴ്സ് ഒമാനിൽ മരിച്ചു. ഒമാനിലെ റുസ്റ്റാഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ രമ്യ റജുലാലാണ്(28) മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു.

കൊവിഡ് ബാധിതയായി വെന്‍റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന രമ്യയുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു  ഏതാനും ആഴ്ചകളായി ആരോഗ്യ പ്രവർത്തകർ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

You might also like

Most Viewed