കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിൻ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. പുതിയതായി 1.84 ലക്ഷം ഡോസ് വാക്സിനുകൾ കൂടിയാണ് അനുവദിച്ചത്. ഇതോടെ കേരളത്തിന് ലഭിച്ച വാക്സിനുകളുടെ എണ്ണം 78.97 ലക്ഷമായി. മൂന്നു ദിവസത്തിനകം കേരളത്തിന് വാക്സിൻ വിതരണം ചെയ്യാനാണ് തീരുമാനം. സൗജന്യമായാണ് ഈ വാക്സിൻ നൽകിയതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് വാക്സിൻ കൂടിയാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. ഇനിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്സിനുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്.