ചാലയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു


 

കണ്ണൂർ: കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ടാങ്കറിൽനിന്ന് വാതകം ചോരുന്നതായി അഗ്നിശമനസേന അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രദേശത്തുനിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. അഗ്നിശമനസേനയും പോലീസും ചേർന്ന് ടാങ്കർ തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

You might also like

Most Viewed