കോ​വി​ഡ് ബാ​ധി​ച്ച ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ


മുളങ്കുന്നത്തുകാവ്: കോവിഡ് ബാധിച്ച ദന്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിൽ പണ്ടേരിപ്പറന്പിൽ ഗണേശൻ (57) ഭാര്യ സുമതി (53) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ വീട്ടിൽ ദന്പതികൾ മൂന്നു വർഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഏപ്രിൽ 28−നാണ് ഇരുവർക്കും കോവിഡ് സ്ഥിരികരിച്ചത്. തുടർന്ന് ഇവർ വീട്ടിൽ ചികിത്സയിലായിരുന്നു. ഗർഭിണിയായ മകൾ ഉൾപ്പടെയുള്ള ബന്ധുക്കൾക്കും ഇതിനിടെ രോഗം സ്ഥിരീകരിച്ചു. മകൾ മൂന്നു ദിവസം മുന്പ് പ്രസവിക്കുകയും ചെയ്തു.

ഇന്നു രാവിലെ അച്ഛനും അമ്മയും ഉണരാത്തത് മൂലം മക്കൾ അന്വേഷിച്ചപ്പോഴാണ് ദന്പതികളെ അബോധവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു.

You might also like

Most Viewed