ലോക്ഡൗൺ വേണമെന്ന് കേന്ദ്രം; വേണ്ടെന്ന് കേരളം


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക്ക്ഡൗൺ‍ വേണ്ടെന്ന് സർ‍വ്വകക്ഷിയോഗം ചേർ‍ന്നെടുത്ത തീരുമാനമാണ്. അതിൽ‍ നിന്ന് നിലവിൽ‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ‍ ലോക്ക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർ‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

18 വയസിന് മുകളിലുള്ളവർ‍ക്ക് നൽ‍കുന്നതിനുള്ള വാക്സിന്‍ വാങ്ങുന്നത് സംബന്ധിച്ചും മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.  ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീൽ‍ഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed