അടുക്കള ബജറ്റ് താളംതെറ്റുന്നു; സംസ്ഥാനത്ത് അരിവിലയ്ക്ക് തീപിടിച്ചു,; മൂന്ന് മാസത്തിനിടെ കൂടിയത് 30 രൂപ


ഷീബ വിജയൻ


തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കിലോയ്ക്ക് 30 രൂപ വരെയാണ് വർധിച്ചത്. മട്ട, ജയ അരികൾക്ക് 10 രൂപയും പൊന്നി അരിക്ക് 30 രൂപയും വർധിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പൊന്നി, പച്ചരി ഇനങ്ങൾക്കാണ് പ്രധാനമായും വില കൂടിയിരിക്കുന്നത്. വിളവെടുപ്പിലുണ്ടായ കുറവും ജലലഭ്യതക്കുറവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കോല അരിയുടെ ചില്ലറ വിൽപന വില 105 രൂപയായി ഉയർന്നു. കുറുവ, മട്ട അരികൾക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയുള്ള നേരിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കോഴിക്കോട് മട്ട അരിക്ക് 50 രൂപ വരെ വർധിച്ചിട്ടുണ്ട്. പൊന്നി അരിക്ക് റെക്കോർഡ് വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 30 രൂപ കൂടിയതോടെ നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിയുടെ വില ഇപ്പോൾ 90 രൂപയായി. പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പൊന്നി അരി എത്തുന്നത്. നിലവിൽ വിപണിയിൽ അരിയുടെ ലഭ്യതയിൽ വലിയ കുറവുണ്ട്. കൃഷിനാശവും രൂക്ഷമായ ജലക്ഷാമവും അരിയുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനുപുറമെ എഥനോൾ ഉൽപാദനത്തിനായി ഭക്ഷ്യധാന്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

 

article-image

fggddfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed