കള്ളക്കടത്തിന് കൂട്ടുനിന്നു: 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു
കൊച്ചി: കള്ളക്കടത്തിന് കൂട്ടുനിന്ന കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സിബിഐ. നാല് കസ്റ്റംസ് സൂപ്രണ്ടുമാർ അടക്കം 14 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. രണ്ട് മാസം മുന്പ് കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തുകാരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ സിബിഐ ഒരു പ്രാഥമിക റെയ്ഡ് നടത്തിയിരുന്നു. ഈ വീടുകളിൽ നിന്ന് സാധനങ്ങളും ലക്ഷക്കണക്കിന് രൂപയും സിബിഐ പിടിച്ചെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണം. 14 കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നാല് പേർ സൂപ്രണ്ടുമാർ ആണ്. ബാക്കിയുള്ളവർ ഇൻസ്പെക്ടർമാരാണ്.



