ലാല്‍കെയേഴ്സ് ബഹ്റൈന്‍ ചികിത്സാ ധനസഹായം കൈമാറി


മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധനസഹായം ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണന് നൽകാനായി ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് സെക്രട്ടറി ഷൈജു കന്‍പ്രത്ത് കൈമാറി. ചടങ്ങിൽ എക്സിക്യൂട്ടീവ് മെന്പേഴ്‌സായ രതിൻ തിലക്, സജീഷ് പന്തളം എന്നിവര്‍ സന്നിഹിതരായിരുന്നു. റമദാന്‍ മാസം ബഹ്‌റൈനിൽ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും ഭക്ഷണ സാധനങ്ങളും ലാൽകെയേഴ്‌സ് അടുത്ത ദിവസങ്ങളിൽ തന്നെ എത്തിക്കുമെന്നും സംഘടന പ്രസിഡന്റ് ഫൈസൽ എഫ്.എം, ട്രഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed