വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ‍ ഹർജി


കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ‍ വീണ്ടും പൊതുതാൽപ്പര്യ ഹർജി. കൊറോണ വ്യാപനം കണക്കിലെടുത്ത് വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷ പ്രകടനങ്ങൾ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഹർജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള മറ്റൊരു ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഇതേ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണവും തേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed