കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന


 


തിരുവനന്തപുരം: കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളിലാണ് പരിശോധന. ടിപിആർ മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ന് ചീഫ് സെക്രട്ടറി വി.പി ജോയി അധ്യക്ഷനായ കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിലവിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. സ്ഥിതി രൂക്ഷമായാൽ പരിശോധിച്ചതിനു ശേഷം മാത്രമേ ലോക്ഡൗൺ ഏർപ്പെടുകയുള്ളു. സംസ്ഥാനത്ത് അതിവേഗം രോഗവ്യാപനം നടക്കുന്നതിനാൽ കൊറോണ വൈറസിന്‍റെ ജനിതമാറ്റം പഠിക്കാനും തീരുമാനമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed