ഭാര്യയ്ക്ക് കോവിഡ്; കേജരിവാൾ ക്വാറന്റൈനിൽ


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഭാര്യ സുനിതയ്ക്ക് കോവിഡ്. സുനിത വീട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിച്ചു. കേജരിവാളും ക്വാറന്‍റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഭരണപരമായ കാര്യങ്ങളെല്ലാം വീട്ടിലിരുന്നു മുഖ്യമന്ത്രി നിർവഹിക്കുന്നതായി പാർട്ടി അറിയിച്ചു. 

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, പാർട്ടി വക്താവ് രാഘവ് ചദ്ദ എന്നിവരുൾപ്പെടെ നിവധി എഎപി നേതാക്കൾക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed