ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ താരം മാരക ലഹരി മരുന്നുകളുമായി പിടിയില്‍


കൊച്ചി: മാരക ലഹരി മരുന്നുകളുമായി ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ താരം പിടിയില്‍. കാവുങ്കല്‍ക്കാവ് വീട്ടില്‍ പ്രസാദ് ആണ് പിടിയിലായിരിക്കുന്നത്. 40കാരനായ പ്രസാദ് തൃക്കാക്കര സ്വദേശിയാണ്. നിവിന്‍ പോളി നായകനായ എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ പ്രസാദ് അവതരിപ്പിച്ചിരുന്നു. എറണാകുളം നോര്‍ത്തില്‍ ഉളള പരമാര റോഡില്‍ നിന്നാണ് പ്രസാദ് പിടിയിലായത്. പിടിയിലാകുന്പോള്‍ ഇയാളുടെ പക്കല്‍ നിരോധിച്ച ലഹരിമരുന്നുകളും മാരകായുധങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0..1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് എന്നിവ കൂടാതെ വളയന്‍ കത്തിയും ഇയാളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed