മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ശു​പ​ത്രി​വി​ട്ടു; മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ


കോഴിക്കോട്:

കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിവിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകുന്നേരം മൂന്നോടെയാണ് മടങ്ങിയത്. ഒരാഴ്ച കൂടി മുഖ്യമന്ത്രി വീട്ടിൽ സ്വയം നിരീക്ഷണത്തിൽ തുടരും. തന്നെ ചികിത്സിച്ച മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് ലഭിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നു- മുഖ്യമന്ത്രി എഫ്ബിയിൽ കുറിച്ചു. ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് രോഗബാധ സ്ഥിരീകരിച്ചത്. അന്നുതന്നെ അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറിയിരുന്നു. നേരത്തെ മുഖ്യ മന്ത്രിയുടെ മകൾ വീണയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്തിയത്. വീണയുടെ ഭർത്താവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റും ബേപ്പൂരിലെ ഇടതു സ്ഥാനാർഥിയുമായ പി.എ.മുഹമ്മദ് റിയാസും കോവിഡ് ബാധിതനായിരുന്നു.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആശുപത്രിയിലേക്കുള്ള യാത്രയിൽ അദ്ദേഹം സ്റ്റാഫിനെയും ഒപ്പംകൂട്ടിയെന്ന് മുരളീധരൻ ആരോപിച്ചു.  ആശുപത്രിയിൽനിന്നുള്ള മടക്കവും മുഖ്യമന്ത്രി ആഘോഷമാക്കി. റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രി രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരും തയാറാകാതിരുന്നത് അപമാനകരമെന്നും മുരളീധരൻ പറഞ്ഞു

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed