വിഎസ് അച്യുതാനന്ദനും ഭാര്യയ്ക്കും വോട്ട് ചെയ്യാനായില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അന്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദൻ. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്. പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകൻ വിഎ അരുൺ കുമാറും കുടുംബവും രാവിലെ സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി.

