സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


കണ്ണൂർ: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്തെ പിണറായിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനഃസമാധാനം തരുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed