യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല
ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ണാറശാല സർക്കാർ യുപി സ്കൂളിലെ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍റെ സ്വീകാര്യത വാനോളമുയർന്നു. യുഡിഎഫ് തിരിച്ചുവരണമെന്ന് ജനങ്ങളാഗ്രഹിക്കുന്നു. നങ്ങൾ പ്രതിപക്ഷത്തോടൊപ്പം നിൽക്കും.
മുഖം നഷ്ടപ്പെട്ട ഇടതു സർക്കാരിനെതിരെ ജനംഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വയം അപഹാസ്യരായി. ഏകാധിപത്യത്തിനും ധാർഷ്ട്യത്തിനും എതിരെ ജനങ്ങൾ വിധിയെഴുതുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

