നൂ​റ് ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്, യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യുണ്ട്


വടകര: നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ രമ. യുഡിഎഫിന്‍റെ ശക്തമായ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ.

എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സിപിഎമ്മിന്‍റെ വോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്നെന്നും രമ പറഞ്ഞു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed