കൊല്ലത്ത് ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍




കൊല്ലം: ഓയൂരിൽ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ആറ്റൂർക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. മാർച്ച് 30 മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ ഷറഫുദ്ദീൻ, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൾഫിൽ വെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. മദ്യം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed