കേരളത്തിലേക്ക് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി
അമരവിള: കേരളത്തിലേക്ക് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. അമരവിള ചെക്ക്പോസ്റ്റിൽ വച്ചാണ് എക്സൈസ് പണം പിടികൂടിയത്. സംഭവത്തിൽ കൊട്ടാരക്കര സ്വദേശി ദാമോദറിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് പണം കടത്താൻ ശ്രമിച്ചത്.

