പൊട്ടാനുള്ള 'ബോംബ്' ഏതെന്ന് പിണറായി വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വാടകക്കൊലയാളികളുടെ ക്യാപ്റ്റനാണ്. പിആർ കന്പനിയാണ് അദ്ദേഹത്തിന് ആ പദവി ചാർത്തി നൽകിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. പിണറായിക്ക് സർവാധിപതികളുടെ മാനസികാവസ്ഥയാണുള്ളത്. സിപിഎമ്മിൽ പി. ജയരാജനെ തഴയുന്നത് പിണറായിയുടെ തീരുമാനപ്രകാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉടൻ തന്നെ ഏതോ ബോംബ് പൊട്ടുമെന്നാണ് പിണറായി പറയുന്നത്. എന്നാൽ എന്താണ് അതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നതാണോ ആ ബോംബ്, അതോ മകളുടെ ഓഫീസിൽ റെയ്ഡ് നടത്തുന്നതോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

