സുരേഷ് ഗോപിക്ക് ന്യുമോണിയ

കൊച്ചി: ന്യുമോണിയ ബാധയെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുൻപ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സുരേഷ് ഗോപിയെ പ്രവേശിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ,തിരുവനന്തപുരം മണ്ധലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.