ആറന്മുളയിൽ കെ. ശിവദാസൻ നായർ കോൺഗ്രസ് സ്ഥാനാർത്ഥി

തിരുവനന്തപുരം: ആറന്മുളയിൽ കെ. ശിവദാസൻ നായർ കോൺഗ്രസ് സ്ഥാനാർത്ഥി. ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ശിവദാസൻ നായരും ഇടംനേടി. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ. ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. മൂവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പായി.
നേമത്ത് കെ. മുരളീധരൻ കരുത്തനാകും. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.നാൽ മണ്ഡലങ്ങളിൽ തർക്കം ഇനിയും നിലനിൽക്കുകയാണ്. ഇരിക്കൂർ, കൽപറ്റ, പട്ടാന്പി മണ്ഡലങ്ങളിൽ തീരുമാനമായില്ല. മലന്പുഴയിൽ സ്ഥാനാർഥിയുടെ കാര്യത്തിലും തീരുമാനം നീളുന്നു.