സ്ഥാനാർത്ഥി നിർണയത്തിലെ അവഗണന; എല്ലാ മണ്ഡലങ്ങളിലും വിമത സ്ഥാനാർത്ഥികളെ നിർത്താനൊരുങ്ങി ഐഎൻടിയുസി

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐഎൻടിയുസി. കൊട്ടാരക്കര മണ്ധലത്തിൽ ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വിമതനായി മത്സരിക്കും. എല്ലാ ജില്ലകളിലും തങ്ങളുടേതായ സ്ഥാനാർത്ഥികളെ നിർത്താനും ഐഎൻടിയുസി ആലോചനയുണ്ട്. കുണ്ടറയിൽ കല്ലട രമേശ് കോൺഗ്രസ് വിമതനായി മത്സരിക്കാനൊരുങ്ങുകയാണ്. മിൽമ തെക്കൻ മേഖലാ ചെയർമാനായിരുന്നു കല്ലട രമേശ്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ കൊട്ടാരക്കരയിൽ വിമതനായി മത്സരിക്കാൻ ഒരുങ്ങുന്നത്. അഞ്ച് സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഐഎൻടിയുസി ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായില്ല. ഇതേ തുടർന്നാണ് എല്ലാ ജില്ലകളിലും ഐഎൻടിയുസിക്ക് ഓരോ സ്ഥാനാർത്ഥികളുണ്ടാകുമെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞത്.