കോവിഡ് നിരക്ക്; കേരളം ഒന്നാമത്

തിരുവനന്തപുരം: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ 47 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്ട്. അതുപോലെ തന്നെ സജീവ കൊറോണ രോഗികളുടെ എണ്ണത്തിലും മുൻപന്തിയിൽ കേരളം തന്നെ. അവസാനം പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നത് 70,624 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മഹാരാഷ്ട്രയിൽ 46,146 ആക്ടീവ് കേസുകളാണുള്ളത്.
ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ നിലവിൽ കേസുകൾ മൂവായിരത്തിൽ താഴെയാണ്. എന്നാൽ കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങായി കേസുകൾ ആറായിരത്തിന് മുകളിലാണ്. 8,77,282 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 3587 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.