കാസർഗോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കാസർഗോഡ്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബേക്കൽ പോലീസ് േസ്റ്റഷനിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. മാർച്ച് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.
പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുനീങ്ങാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.