പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ്
പത്തനംതിട്ട: സഭാതര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ് നല്‍കി. കോടതി ഉത്തരവ് പ്രകാരം, ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനും ഇടവകാംഗങ്ങളും പത്തുമണിയോടെ പള്ളി ഏറ്റെടുക്കാനായി സ്ഥലത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പള്ളിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്നതിനായി, യാക്കോബായ വിഭാഗം വഴിയില്‍ കിടങ്ങ് തീര്‍ത്തു.

