കെ.ടി. ജലീലിന്‍റെ വിദേശയാത്രകളെ കുറിച്ചും എൻഐഎ അന്വേഷണം നടത്തും


കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്‍റെ വിദേശയാത്രകളെ കുറിച്ചും എൻഐഎ അന്വേഷണം. ജലീലിന് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുമായി ഉള്ളത് ഔദ്യോഗിക ബന്ധം മാത്രമല്ലെന്ന നിഗമനത്തിലാണ് എൻഐഎ മന്ത്രിയുടെ വിദേശയാത്രകൾ അന്വേഷിക്കുന്നത്. 

കഴിഞ്ഞ ദിവസം മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെയാണ് മന്ത്രി എൻഐഎയും ചോദ്യം ചെയ്തത്. ജലീലിന്‍റെ മൊഴികൾ വിശകലനം ചെയ്തശേഷം വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed