സെക്രട്ടേറിയറ്റിലെ തീപിടിത്തം: തലസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ തലസ്ഥാനത്ത് പ്രതിഷേധം ആളി കത്തുന്നു. മഹിള കോൺഗ്രസ്, എസ്ഡിപിഐ, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്‍പിൽ എത്തി.
മഹിളകോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധവുമായി എത്തിയ എസ്ഡിപിഐ, യുവമോർച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എസ്ഡിപിഐ പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രതിഷേധ മാർച്ചുകൾ സെക്രട്ടേറിയറ്റിനു മുൻപിൽ സംഘടിപ്പിച്ചിട്ടുണ്ട്.

