നീരവ് മോദിയിൽനിന്ന് 24.33 കോടി രൂപ വീണ്ടെടുത്ത് പഞ്ചാബ് നാഷണൽ ബാങ്ക്
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയിൽ നിന്ന് 24.33 കോടി രൂപ തിരിച്ചടവ് ലഭിച്ചതായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). അമേരിക്കയിൽ നിന്ന് വീണ്ടെടുത്ത പണത്തിൽനിന്ന് ആദ്യ വിഹിതമാണ് ബാങ്കിന് ലഭിച്ചത്. നീരവിനെതിരെ സാമ്പത്തിക കുറ്റകൃത്യ കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തെയാണ് പിഎൻബി ഇക്കാര്യം അറിയിക്കുകയായിരുന്നു.
നീരവിന്‍റെ ആസ്തി പൂർണമായി ഇല്ലാതാക്കിയ യുഎസ് ചാപ്റ്റർ 11 ട്രസ്റ്റി വഴിയാണ് പിഎൻബി അടക്കമുള്ള ബാങ്കുകൾക്ക് വിതരണം ചെയ്യുന്നതിനായി 82.66 കോടി രൂപ കൈമാറിയത്. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷമാണ് നീരവ് മോദി രാജ്യംവിട്ടത്.

