കോവിഡ് രോഗികളുടെ ഫോൺരേഖകൾ ആവശ്യമില്ല; തീരുമാനം മാറ്റി സർക്കാർ


കൊച്ചി: കോവിഡ് രോഗികളുടെ ഫോൺ രേഖകൾ ആവശ്യമില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ. ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സമ്പർക്കം കണ്ടെത്താൻ വേണ്ടിയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിക്ക് മറുപടി നൽകവെ സർക്കാർ വ്യക്തമാക്കി. ടവർ ലൊക്കേഷൻ മാത്രമെങ്കിൽ പ്രശ്‌നമില്ലെന്നും കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. 

കോവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തിലായതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഹർജി സമർപ്പിച്ചത്. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും പോലീസ് ഇത് ദുരുപയോഗം ചെയ്തേക്കാമെന്നും ആക്ഷേപമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed