നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്


കൊച്ചി: ചലച്ചിത്ര താരം റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് റിസബാവയ്‌ക്കെതിരെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശി സാദിഖ് എന്നയാളിന്റെ പരാതിയിലാണ് നടപടി. സാദിക്കിന്റെ പക്കല്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുകയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെയാണ് സാദിഖ് കോടതിയെ സമീപിച്ചത്.

സാദിക്കിന്റെ പണം തിരികെ നല്‍കാന്‍ കോടതി നല്‍കിയിരുന്ന സയം ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed