ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് ബാങ്ക് തട്ടിപ്പ്: ഷാർജയിൽ പ്രവാസികൾക്ക് 6 മാസം തടവും നാടുകടത്തലും


ശാരിക

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഷാർജ മിസ്ഡിമീനർ കോടതി രണ്ടുപേർക്ക് തടവുശിക്ഷ വിധിച്ചു. ആറുമാസം തടവും ശിക്ഷാകാലാവധിക്ക് ശേഷം പ്രതികളെ യുഎഇയിൽ നിന്ന് നാടുകടത്താനുമാണ് ഉത്തരവിട്ടത്. ഒരു സർക്കാർ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ വ്യക്തിയെ ഫോണിൽ ബന്ധപ്പെട്ടത്.

സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾക്കാണെന്ന് ധരിപ്പിച്ച് ഇവർ വ്യക്തിഗത ഐഡിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഒ.ടി.പി പങ്കിടാനും ഇരയോട് ആവശ്യപ്പെട്ടു. സമ്മാനത്തുക ലഭിക്കാൻ ഇത് അത്യാവശ്യമാണെന്ന് കരുതിയ വ്യക്തി വിവരങ്ങൾ നൽകുകയായിരുന്നു. എന്നാൽ പണം അക്കൗണ്ടിലേക്ക് എത്തുന്നതിന് പകരം, 84,000 ദിർഹം ഇരയുടെ അക്കൗണ്ടിൽ നിന്ന് പ്രതികൾ കൈകലാക്കുകയാണ് ചെയ്തത്.

article-image

dfxddds

You might also like

  • Lulu Exchange
  • Straight Forward

Most Viewed