റാണ ദഗുബതി വിവാഹിതനായി

തെന്നിന്ത്യൻ താരം റാണ ദഗുബതി വിവാഹിതനായി. മിഹീക ബജാജ് ആണ് വധു. ഇന്നലെ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. കോവിഡ് സാഹചര്യത്തിൽ മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹത്തിനെത്തിയത്.
കോവിഡ് മാനദണ്ധങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത, ഭർത്താവും നടനുമായ നാഗ ചൈതന്യ, നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിസിനസുകാരിയാണ് മിഹീഖ ബജാജ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ.
വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ്.