കേരളത്തിൽ ഇന്ന് 1,083 പേർക്ക് കൂടി കോവിഡ്: 902 പേർക്ക് സന്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,083 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 242 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 131 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 126 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 97 പേർക്കും കാസർകോട് ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 72 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 50 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 37 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 30 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 23 പേർക്കും വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 902 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 71 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേർക്കും, എറണാകുളം ജില്ലയിലെ 122 പേർക്കും, മലപ്പുറം ജില്ലയിലെ 118 പേർക്കും, കാസർഗോഡ് ജില്ലയിലെ 85 പേർക്കും, കോഴിക്കോട് ജില്ലയിലെ 78 പേർക്കും, ആലപ്പുഴ ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 55 പേർക്കും, കണ്ണൂർ ജില്ലയിലെ 29 പേർക്കും, കൊല്ലം ജില്ലയിലെ 25 പേർക്കും, പാലക്കാട് ജില്ലയിലെ 23 പേർക്കും, കോട്ടയം ജില്ലയിലെ 22 പേർക്കും, പത്തനംതിട്ട ജില്ലയിലെ 17 പേർക്കും, വയനാട് ജില്ലയിലെ 16 പേർക്കുമാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.



