കോ​­​വി​ഡ് പ്ര​തി​­​രോ​­​ധ​ത്തി​­​ന്‍റെ­ പൂ​­​ർ​­ണ ചു​­​മ​ത​ല പോ​­​ലീ​­​സി​­​ന്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ധങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണത്തിനുള്ള പൂർണ ചുമതല പോലീസിന് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സന്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്‍മെന്‍റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ പോലീസ് നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സന്പർക്ക വിലക്ക് ലംഘിച്ചാൽ ബന്ധപ്പെട്ടവർ പോലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകൾ അകലം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്‍ററി കോണ്ടാക്ട് കണ്ടെത്തേണ്ടതും പോലീസിന്‍റെ ചുമതലയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed